Monday, November 10, 2008

ബൂര്‍ഷ്വാ നികൃഷ്ട ജീവി

ഈ ചിത്രമൊന്ന് വിവരിക്കാമോ?

Sunday, October 5, 2008

പോത്തുകാലപ്പന്‍

ശ്രീ ശ്രീ പോത്തുകാലപ്പന്റെ തൃപ്പാദങ്ങളുടെ ചിത്രം. വളരെ ബുദ്ധിമുട്ടി എടുത്തതാണ്. ഇത് ചില്ലിട്ട് വെച്ച് ദിനവും പൂജിച്ച് കൊണ്ടിരുന്നാല്‍ സാധിക്കാത്തതായിട്ടൊന്നുമില്ല എന്ന് അനുഭവസ്ഥര്‍. ഭഗവാന്റെ തൃപ്പാദങ്ങളില്‍ നിന്നുള്ള പ്രഭ തന്നെ അദ്ദേഹത്തിന്റെ ദിവ്യത്വത്തിന് തെളിവാണ്.



"വരിയുടയ്ക്കപ്പെട്ടവന്റെ രതിമൂര്‍ച്ഛ" വായിക്കാത്തവര്‍ എത്രയും പെട്ടന്നത് വായിക്കണമെന്ന് അപേക്ഷിക്കുന്നു.

Monday, June 16, 2008

ഇല്ല! ചത്താലും ഞാന്‍ മാറൂല്ലാ....

രാവിലെ സൈക്കിള്‍ എടുക്കാന്‍ വന്നപ്പോ ഞാന്‍ കണ്ടത് എന്റെ സൈക്കിളിന്റെ അടിയില്‍ കിടക്കുന്ന ഈ അഹങ്കാരിയെ ആണ്. ജനിച്ചിട്ട് മുലകുടി മാറിയിട്ടില്ല, രണ്ട് മൂന്ന് ആഴ്കയെ ആയിട്ടുണ്ടായിരുന്നുള്ളൂ ഈ ഫോട്ടോ എടുത്തപ്പോള്‍...ചെറുപ്പത്തിന്റെ ചോരത്തിളപ്പാണെന്ന് തോന്നുന്നു ;)

പുള്ളിക്കാരന്‍ ഇപ്പോള്‍ ഒരു സിംഹത്തിനെ പോലെ ആയിട്ടുണ്ട്.

Saturday, May 3, 2008

ആരാ... എന്ത് വേണം

കാവേരി മെസ്സില്‍ നിന്നും ഭക്ഷണം കഴിഞ്ഞിറങ്ങിയപ്പോ കണ്ടതാ ഇവളെ (ഇവളാണെന്ന് തോന്നുന്നു..കൊമ്പില്ല). വേലിയുടെ ഇടയില്‍ കൂടി ഫോണ്‍ കടത്തി ഫോട്ടോ എടുത്തപ്പോള്‍ അടുത്തേക്ക് വന്നു. അല്ലെങ്കിലും കലമാനുകളുടെ ഫോട്ടോ എടുക്കുവാന്‍ വലിയ പ്രശ്നമില്ല. ഇവിടെയാണെങ്കില്‍ അവ കുറെ ഉണ്ട്. ബ്ലാക്ബക്കുകളുടെ ഫോട്ടോ എടുക്കുവാന്‍ ആണ് പ്രയാസം. എണ്ണവും കുറവാണ്, അവയ്ക്ക് ഒടുക്കത്തെ നാണവുമാണ്.

Tuesday, April 22, 2008

മുകളില്‍ ശൂന്യാകാശം....

ചെന്നൈയില്‍ ആദ്യമായി വന്നപ്പോള്‍ എന്റെ ഒരു അദ്ധ്യാപകനാണ് പറഞ്ഞ് തന്നത്, സബര്‍ബന്‍ ട്രെയിന്‍ പിടിക്കുന്നതാണ് ബസില്‍ പോകുന്നതിനേക്കാള്‍ നല്ലത് എന്ന്. അന്ന് പുള്ളിയുടെ കൂടെ സുരക്ഷിതമായി കോളെജില്‍ എത്തി. സ്റ്റേഷനില്‍ നിന്നിറങ്ങിയത് ഒരു തിരക്കുള്ള റോഡിലേക്കായിരുന്നു.
പിന്നീടൊരിക്കല്‍ ഞാന്‍ ഒറ്റയ്ക്ക് യാത്ര ചെയ്തപ്പോള്‍ വീണ്ടും സബര്‍ബനില്‍ കയറി. താരാമണി സ്റ്റേഷനില്‍ ഇറങ്ങി. സ്റ്റേഷന് പുറത്തിറങ്ങിയപ്പോഴാണ് ഈ ’തിരക്കേറിയ’ റോഡ് കണ്ട് ഞെട്ടിയത്. ഭാഗ്യത്തിന് ഒരു ഓട്ടോ കിട്ടി. പിന്നെയാണ് മനസ്സിലായത് അന്ന് ഞാനിറങ്ങിയത് ഒരു സ്റ്റേഷന്‍ അപ്പുറത്ത്, വേളാച്ചേരിയിലാണെന്ന്. എന്റെ കോളേജിലേക്ക് രണ്ടിടത്ത് നിന്നും ഒരേ ദൂരം ആണെങ്കിലും പെട്ടെന്നൊരു ഒഴിഞ്ഞ റോഡ് കണ്ടപ്പോ ഞാനൊന്ന് പകച്ച് പോയി

Monday, April 21, 2008

മാന്‍ കുടുംമ്പം

എന്റെ ഹോസ്റ്റലിനു മുന്നില്‍ മേഞ്ഞ് കൊണ്ടിരുന്ന മാന്‍ കുടുംമ്പം. എന്നെ കണ്ടപ്പോള്‍ നാണം വന്ന് കുറച്ച് മാറി നിന്ന് മേയുവാന്‍ തുടങ്ങി, ഞാന്‍ ഫോണെടുത്ത് അടുത്ത് ചെന്ന് ചിത്രം പിടിക്കുവാന്‍ ചെന്നു. പക്ഷെ പിണങ്ങി പോകുന്ന ചിത്രമേ കിട്ടിയുള്ളൂ. ഏറ്റവും രസകരമായി തോന്നിയത് അവയുടെ നടപ്പാണ്. എല്ലാത്തരം അനക്കത്തിലും ആ ഒരു synchronization maintain ചെയ്യുവാന്‍ അവ ശ്രദ്ധിക്കുന്ന പോലെ. എപ്പോഴെങ്കിലും ഒരു മാന്‍ കുടുംമ്പത്തിന്റെ ചിത്രം നന്നായിട്ടെടുക്കണം.

ഇല കൊഴിഞ്ഞ മരം

ഐ ഐ ടി മദ്രാസില്‍ ഗജേന്ദ്ര സര്‍ക്കിളില്‍ നിന്ന് മെയിന്‍ ഗേറ്റിലേക്ക് പോകുന്ന വഴിക്കാണ് ഇത് കണ്ണില്‍ പെട്ടത്

Saturday, April 19, 2008

പച്ചവെള്ളം (പടം)

ഐ ഐ ടി മദ്രാസിലെ വഴികളിലൂടെ നടന്നപ്പോ കണ്ട ഒരു തോട് (അതോ കെട്ടിക്കിടക്കുന്ന വെള്ളമോ). SAC സെന്ററിന്റെയും സ്വിമ്മിങ്ങ് പൂളിന്റെയും ഒക്കെ അടുത്തായി വരുമിത്. ലേഡീസ് ഹോസ്റ്റലിന്റെ പുറകില്‍ എന്ന് പറഞ്ഞാല്‍ ആയിരിക്കും പലര്‍ക്കും എളുപ്പം (എനിക്കല്ലാ....) മനസ്സിലാകുക.

Flickr

This is a test post from flickr, a fancy photo sharing thing.